സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഇനി എഐ
മുംബൈ: സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കാന്‍ ഇനി എഐ. മഹാരാഷ്ട്രയിലെ 1100 പൊലീസ് സ്റ്റേഷനുകള്‍ക്കുമായി ഒരു കട്ടിംഗ് എഐ-പവര്‍ പ്ലാറ്റ്ഫോമായ മഹാക്രൈംഒഎസ് മൈക്രോസോഫ്റ്റിന്‌റെ സഹകരണത്തോടെ ആസൂത്രണം ചെയ്തു.
മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്മെന്റ് സെന്റര്‍ (ഐഡിസി) മഹാരാഷ്ട്ര സര്‍ക്കാരുമായും അതിന്റെ പ്രത്യേക എഐ പൊലീസിംഗ് സംരംഭമായ മാര്‍വലുമായും (മഹാരാഷ്ട്ര റിസര്‍ച്ച് ആന്‍ഡ് വിജിലന്‍സ് ഫോര്‍ എന്‍ഹാന്‍സ്ഡ് ലോ എന്‍ഫോഴ്സ്മെന്റ്) എന്നിവരുടെ നേതൃത്വത്തിലാണ് മഹാക്രൈം ഒഎസ് എഐ എന്നറിയപ്പെടുന്ന ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
നാഗ്പൂരിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഈ സംവിധാനം ഇപ്പോള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയാണ്. സാങ്കേതിക വിദ്യ പൊലീസ് അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ വേഗം നല്‍കും.