മലയാളം മിഷന്‍ അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു

 
Mumbai

മലയാളം മിഷന്‍ അധ്യാപകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു

Mumbai Correspondent

മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍.ഡി. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ: എ.പി.ജയരാമന്‍ ശില്പപശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാസ്ത്ര പദങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ താനും സഹപ്രവര്‍ത്തകരും ബോംബെയില്‍ വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെ സ്മരിച്ചുകൊണ്ട്, മാതൃഭാഷാ പഠനം തികച്ചും സ്വാഭാവികമായ രീതി യിലാകണമെന്നും അത് വീടകങ്ങളില്‍ നിന്ന് തന്നെ ആരംഭിക്കണമെന്നും ഡോ: എ.പി.ജയരാമന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

നീലക്കുറിഞ്ഞി പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പൂവിടാറുള്ളുവെന്നും, മലയാളം മിഷന്‍ മുംബൈയില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളില്‍ മലയാളത്തിന് പൂക്കാലം തന്നെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള പീപ്പിള്‍സ് എഡ്യുക്കേഷന്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറിയും മലയാളം മിഷന്‍ പവായ്-സാക്കിനാക്ക-കിഴക്കന്‍ മേഖലയുടെ പ്രസിഡന്റുമായ പവിത്രന്‍ കണ്ണോത്ത് ആശംസകള്‍ അര്‍പ്പിച്ചു.സെക്രട്ടറി റീന സന്താഷ് അദ്ധ്യാപകര്‍ക്ക് സ്വാഗതം ആശംസിച്ചു.

മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ റീന സന്തോഷ്, ജീവരാജന്‍, അനില്‍ പ്രകാശ്, എന്‍. ഹരി, നിഷ പ്രകാശ്, ജയശ്രീ രാജേഷ്, ലിസി ജയരാജ് എന്നീ അദ്ധ്യാപകര്‍ ശില്ലശാലയ്ക്ക് നേതൃത്വം നല്‍കി.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു