ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മംഗല്യസദസ്

 
Mumbai

ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ മംഗല്യ സദസ്

ജൂണ്‍ 21ന് രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെ ഡോംബിവലി ഈസ്റ്റിലെ പാണ്ഡുരംഗവാടി മോഡല്‍ സ്‌കൂളിലാണ് പരിപാടി

Mumbai Correspondent

മുംബൈ: ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ മംഗല്യ സദസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 21ന് രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെ ഡോംബിവലി ഈസ്റ്റിലെ പാണ്ഡുരംഗവാടി മോഡല്‍ സ്‌കൂളിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

നായര്‍ സമുദായത്തില്‍പ്പെട്ട വിവാഹയോഗ്യരായ യുവാക്കളും യുവതികളും കുടുംബാംഗങ്ങളും പങ്കെടുക്കാവുന്ന ഈ സദസിലേക്ക് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സംഘാടകര്‍ അറിയിച്ചു. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പരിപാടി വേദിയില്‍ പ്രവേശനം അനുവദിക്കുകയുള്ളു.

വിവാഹബന്ധങ്ങള്‍ കണ്ടെത്തുന്നതിനും കുടുംബങ്ങള്‍ തമ്മിലുള്ള പരിചയവിനിമയം സുഗമമാക്കുന്നതിനുമുള്ള ഒരു പ്രായോഗിക വേദിയായി ''മംഗല്യ സദസ്'' മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെപ്പറയുന്ന സംഘാടക സമിതി അംഗങ്ങളിലാരെയെങ്കിലും ബന്ധപ്പെടാവുന്നതാണ്:

  • അജികുമാര്‍ - 9820084898

  • കാന്ത നായര്‍ - 9821114149

  • രാജശേഖരന്‍ നായര്‍ - 9819609604

  • ഗിരീഷ് മേനോന്‍ - 9004180438

  • സുകുമാരന്‍ നായര്‍- 8652548109

  • സതീശന്‍ പിള്ള- 9833972320

  • നാരായണന്‍ നായര്‍ - 9892967824

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

''ഇന്ത‍്യൻ ക്രിക്കറ്റിലെ കോഹിനൂർ വജ്രങ്ങൾ''; രോഹിത്തിനെയും കോലിയെയും പിന്തുണച്ച് മുൻ സെലക്റ്റർ