238 എസി ലോക്കല്‍ ട്രെയിനുകൾ എത്തുന്നു
മുംബൈ: യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി മുംബൈ ലോക്കല്‍ ട്രെയിന്‍ ശൃംഖലയിലുടനീളം കേന്ദ്ര സര്‍ക്കാര്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുവരുകയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു.
ഓട്ടോമാറ്റിക് വാതിലുകളുള്ള 238 പുതിയ ലോക്കല്‍ ട്രെയിനുകള്‍ മുബൈയ്ക്കായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നിരക്ക് വര്‍ധിപ്പിക്കാതെയാകും എസി ട്രെയിനുകള്‍ ഓടിക്കുക.