മുംബൈ നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ 13000 കോടിയുടെ പദ്ധതി

 
Mumbai

മുംബൈ നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ 13000 കോടിയുടെ പദ്ധതി

മുംബൈയിലെ കുടിവെള്ള പ്രശ്‌നവും 2030ന് മുന്‍പ് പരിഹരിക്കും

Mumbai Correspondent

മുംബൈ: മഴക്കാലത്ത് പ്രളയസമാനമാകുന്ന മുംബൈ നഗരത്തെ രക്ഷിക്കാന്‍ 13,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ നഗരത്തിലെ 370 പ്രളയബാധിത കേന്ദ്രങ്ങളിലെ (ഹോട്ട്സ്പോട്ടുകള്‍) വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. ജൂലൈയില്‍ പെയ്യേണ്ട മഴയുടെ 90 ശതമാനവും ഇത്തവണ നാല് ദിവസം കൊണ്ടാണ് മുംബൈയില്‍ പെയ്തത്.

മുംബൈയിലെ കുടിവെള്ള പ്രതിസന്ധി 2030ഓടെ പൂര്‍ണ്ണമായും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരത്തില്‍ നിലവില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യമുണ്ട്. ഇത് പരിഹരിക്കാനുള്ള 'ഗാര്‍ഗായ് പദ്ധതി' 2029 മേയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഇതോടെ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളം അധികമായി ലഭിക്കും. ഇതിന് പുറമെ മനോരി, വെര്‍സോവ എന്നിവിടങ്ങളില്‍ സമുദ്രജലം ശുദ്ധീകരിക്കുന്ന പ്ലാന്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ