രാജ്‌നാഥ് സിങ്
പുനെ: 2029 ആകുമ്പോഴേക്കും മൂന്നുലക്ഷം കോടി രൂപയുടെ പ്രതിരോധ സാമഗ്രികളുടെ നിര്‍മാണവും 50,000 കോടി രൂപയുടെ കയറ്റുമതിയുമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പുനെ പിംപ്രി ചിഞ്ച്വാഡിലെ കിവളേയിലെ സിംബയോസിസ് സ്‌കില്‍സ് ആന്‍ഡ് പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ (എസ്എസ്പിയു) ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധമേഖലയില്‍ പുനെയുടെ സംഭാവനകളെ രാജ്‌നാഥ് സിങ് പ്രശംസിച്ചു. 'അന്താരാഷ്ട്ര തലത്തില്‍ പ്രതിരോധമേഖലയ്ക്ക് പേരുകേട്ടതാണ് പുനെ. ഇന്ത്യന്‍ ആര്‍മിയുടെ സതേണ്‍ കമാന്‍ഡിന്‍റെ ആസ്ഥാനം ഇവിടെയാണ്.
പ്രധാന പ്രതിരോധമേഖലയിലെ സ്ഥാപനങ്ങളും ഇവിടെയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധമേഖലയിലെ സ്വാശ്രയത്വത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. അതില്‍ സായുധസേന ഉപയോഗിച്ച ഉപകരണങ്ങളില്‍ ഭൂരിഭാഗവും തദ്ദേശീയമായിരുന്നു.