മലയാളി സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചു
കല്യാണ്‍: അംബര്‍നാഥിലെ 20 മലയാളി സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചു. ഫെഡറേഷന്‍ ഓഫ് അംബര്‍നാഥ് മലയാളി അസോസ്സിയേഷന്‍സ് എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്.
സംഘടനയുടെ പ്രസിഡന്‍റായി ചിത്തിര വിജയന്‍, ജനറല്‍ സെക്രട്ടറി ടി.വി. രതീഷ്, സെക്രട്ടറി അനില്‍ കുമാര്‍ പിള്ള ട്രഷറര്‍ ഹൃതേഷ് എന്നിവരെ തെരഞ്ഞടുത്തു. നവംബര്‍ രണ്ടിന് സംഘടനയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ആഘോഷം നടത്തും.