ആമിർ ഖാൻ, ഗൗരി സ്പ്രാട്ട്

 
Mumbai

ആമിര്‍ ഖാന്‍റെ മൂന്നാം വിവാഹം ബാന്ദ്രയിലെ വസതിയില്‍

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് പ്രവേശനം

Mumbai Correspondent

മുംബൈ: നടന്‍ ആമിര്‍ ഖാന്‍റെ വിവാഹം ഞായറാഴ്ച ബാന്ദ്രയിലെ വസതിയില്‍ നടക്കും. വീട്ടില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയാകും തന്‍റെയും ഗൗരി സ്പ്രാട്ടിന്‍റെയും വിവാഹമെന്ന് ആമിര്‍ വ്യക്തമാക്കി. രാജ്കുമാര്‍ ഹിരാനിയുടെ 'പ്രീതം ആന്‍ഡ് പെഡ്രോ' എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാഹവിശേഷം പങ്കുവച്ചത്. അമീറിന്‍റെ മൂന്നാം വിവാഹമാണിത്. തൊട്ടടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 150 പേരെയാണ് വിവാഹത്തിനായി ക്ഷണിച്ചിരിക്കുന്നത്.

ആമിറും ഗൗരിയും ഇരുവരും ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ചാണ് താമസിക്കുന്നത്. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് അമിര്‍ ഖാന്‍ താമസം മാറ്റിയിരുന്നു.

തന്‍റെ അറുപതാം ജന്മദിനത്തിലായിരുന്നു അമിര്‍ ഖാന്‍ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വര്‍ഷമായി പരിചയമുണ്ടെന്നും ഒന്നര വര്‍ഷമായി പ്രണയത്തിലാണെന്നുമാണ് പിറന്നാളിന് വ്യക്തമാക്കിയത്. ഗൗരിയുടെയും രണ്ടാം വിവാഹമാണ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും