നവിമുംബൈയില്‍ ആഫ്രിക്കന്‍ സെന്‍റർ വരുന്നു
നവിമുംബൈ : നവിമുംബൈയില്‍ ആഫ്രിക്കന്‍ സെന്‍റർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സെന്‍റർ സ്ഥാപിക്കുന്നത്.
ഇതിന്റെ ഓരോ നിലയിലും വിവിധ ആഫ്രിക്കന്‍രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കായി ഓഫീസുകളുണ്ടാകും .54 നില കെട്ടിടമാണ് നിര്‍മിക്കുന്നത്.
നവിമുംബൈയില്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമായതോടെ മേഖല കേന്ദ്രീകരിച്ച് ഒട്ടേറെ വമ്പന്‍ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.