Mumbai

കേന്ദ്രസർക്കാരിൻ്റെ ഓർഡിനൻസിനെതിരെ പിന്തുണ തേടി എഎപി നേതാക്കൾ ശരദ് പവാറിനെ കണ്ടു

മുംബൈ: കേന്ദ്രസർക്കാരിൻ്റെ ഓർഡിനൻസിനെതിരെ പിന്തുണ തേടി എഎപി നേതാക്കൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടു. തലസ്ഥാനമായ ഡൽഹിയുടെ ഭരണപരമായ പല നിയന്ത്രണങ്ങളും സംബന്ധിച്ച കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ പിന്തുണ തേടിയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി നേതാവ് രാഘവ് ഛദ്ദ ഡൽഹി മന്ത്രി അതിഷി എന്നിവരോടൊപ്പം അരവിന്ദ് കെജ്‌രിവാൾ സന്ദർശിച്ചത്.

ആം ആദ്മി പാർട്ടിയുടെ (എഎപി) ഉന്നത നേതൃത്വം നാഷണൽ കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാറുമായി ഒരു മണിക്കൂറിലധികം നേരമാണ്‌ യശ്വന്ത്റാവു ചവാൻ സെന്‍ററിൽ പവാറുമായി കൂടിക്കാഴ്ച നടത്തിയത്.

ഓർഡിനൻസിനെതിരെ പിന്തുണ തേടി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി എഎപി നേതാക്കൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സർക്കാരിൻ്റെ ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇതിനകം വ്യക്തമാക്കിയിരുന്നു

201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി

സിപിഐക്കും അതൃപ്തി മുന്നണിയിൽ ഒറ്റപ്പെട്ട് കൺവീനർ

മുന്നൊരുക്കങ്ങളായില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ

18.5 അടി ഉയരത്തിൽ ആദിപരാശക്തി; പൗർണമിക്കാവിലേക്ക് ജയ്പുരിൽ നിന്ന് വിഗ്രഹം

സുരേഷ് ഗോപി ജയിക്കില്ല, എൻഡിഎ കൂടുതൽ വോട്ടു നേടും: വെള്ളാപ്പള്ളി നടേശൻ