മുംബൈ: എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ചു. രാവിലെ 9. 05 നു കെഎംസിസി ഓഫീസിൽ വെച്ച് ഐകെഎംസിസി മഹാരാഷ്ട്ര ട്രഷറർ പി.എം. ഇക്ബാൽ സാഹിബ് ദേശീയ പതാക ഉയർത്തി.
ഓർഗനൈസിങ് സെക്രട്ടറി സൈനുദ്ധീൻ വി.കെ, മുസ്ലിം ലീഗ് മഹാരാഷ്ട്ര ജന സെക്രട്ടറി അബ്ദുൽ റഹ്മാൻ സി.എച്ച്, എ ഐകെഎംസിസി മഹാരാഷ്ട്ര സെക്രട്ടറി അൻസാർ സി.എം, വാക്മാൻ മഹമൂദ് ഹാജി, ഡോൺഗ്രി ഏരിയ പ്രസിഡന്‍റ് ഹനിഫ് കോബനൂർ ജന. സെക്രട്ടറി അസീം മൗലവി, കൊളാബ ഏരിയ സെക്രട്ടറി, ഉമർ അലി പി.കെ.സി , എ ഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് മെമ്പർമാരും തുടങ്ങി നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.