ആകാശ എയർലൈൻ
നവിമുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിനു പിന്നാലെ ആകാശ എയര്‍ലൈന്‍സും നവിമുംബൈ വിമാനത്താവളത്തില്‍നിന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്ങ് ലിമിറ്റഡും ആകാശ എയര്‍ലൈന്‍സും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഴ്ചയില്‍ നൂറോളം സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.