അക്ഷര എഡ്യൂക്കേഷണൽ അക്കാദമി സ്കൂളിന് തുടക്കം  
Mumbai

നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ വിദ്യാഭ്യാസ മേഖലയിലേക്ക്: അക്ഷര എഡ്യൂക്കേഷണൽ അക്കാദമി സ്കൂളിന് തുടക്കം

അക്കാദമിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആശാ വേണുഗോപാൽ കഴിഞ്ഞ ദിവസം നിർവഹിച്ചു

നാസിക്: മഹാരാഷ്ട്രയിലെ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യം ഉറപ്പിക്കുന്ന സംഘടനയാണ് നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാസിക് മലയാളി കൾചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌.പതിറ്റാണ്ടായി സംസ്ഥാനത്തുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് അസോസിയേഷൻ.എന്നാൽ പുതിയൊരു ചുവടു വെയ്പ്പിനുകൂടി ഒരുങ്ങുകയാണ് അസോസിയഷൻ.

അക്ഷര എഡ്യൂക്കേഷണൽ അക്കാദമി എന്ന പേരിൽ സ്കൂൾ ആരംഭിച്ചാണ് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ വിദ്യാഭ്യാസ മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുന്നത്. ഈ അദ്ധ്യായനവർഷം കുട്ടികൾക്കായി പ്ലെ സ്കൂൾ, നഴ്സറി എന്നിവയും മഹാലക്ഷ്മി ബംഗ്ലൗ കൂട്ടുവാഡ് നഗറിൽ തുടക്കം കുറിച്ചു.

akshara educational academy school started

അക്കാദമിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആശാ വേണുഗോപാൽ കഴിഞ്ഞ ദിവസം നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. വർക്കിംഗ്‌ പ്രസിഡന്റ്‌ ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പംഗതൻ , ട്രഷറർ രാധാകൃഷ്ണപിള്ള അക്കാഡമി കോർഡിനേറ്റർ കെ. പി. എസ്. നായർ, നോർക്ക കോഡിനേറ്റർ വൈസ് പ്രസിഡന്റ് ഉണ്ണി വി ജോർജ്, വിശ്വനാഥൻ പിള്ള, ജോയിന്റ് സെക്രട്ടറി വിനോജി ചെറിയാൻ, കെ ജി രാധാകൃഷ്ണൻ, ശിവൻ സദാശിവൻ ജോയിന്റ് ട്രഷറർ രാജേഷ് കുറുപ്പ് കൂടാതെ വിവിധ സംഘടനാ ഭാരവാഹികൾ, വ്യവസായ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.

അക്കാദമിയുടെ വരും ദിവസങ്ങളിലെ പ്രവർത്തനങ്ങളിൽ ഡാൻസ് ക്ലാസ്, മ്യൂസിക് ക്ലാസ്സ്‌, യോഗ ക്ലാസ്സ്‌ കൾചറൽ ആക്ടിവിറ്റീസ് എന്നിവ കൂടി ഉൾപ്പെടുത്തുമെന്ന് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ജയപ്രകാശ് നായർ അറിയിച്ചു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം