അക്ഷരശ്ലോക സദസ്സ് സംഘടിപ്പിച്ചു

 
Mumbai

അക്ഷരശ്ലോക സദസ്സ് സംഘടിപ്പിച്ചു

രാജ്യസഭാ എംപി സി.സദാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു

Mumbai Correspondent

മുംബൈ: ബോംബെ കേരളീയ സമാജം പ്രതിവര്‍ഷ മത്സര പരിപാടിയായ അക്ഷരശ്ലോക സദസ്സും മത്സരവും സംഘടിപ്പിച്ചു. രാജ്യസഭാ എംപിയും എഴുത്തുകാരനുമായ സി. സദാനന്ദന്‍ പരപാടി ഉദ്ഘാടനം ചെയ്തു.ശരണ്യ കൃഷ്ണകുമാറിന്‍റെ ശിക്ഷണത്തില്‍ അക്ഷരശ്ലോകം അഭ്യസിക്കുന്ന പത്ത് കുട്ടികളും ഇത്തവണ പരിപാടിയില്‍ പങ്കെടുത്തത് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമായെന്ന് സംഘാടകര്‍ പറഞ്ഞു.

മുംബൈയിലെ തല മുതിര്‍ന്ന അക്ഷരശ്ലോകാചാര്യന്‍ നാരായണന്‍ കുട്ടി വാര്യരെ സമ്മേളനത്തില്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.

കഴിഞ്ഞ വര്‍ഷത്തെ വിജയിയും അക്ഷരശ്ലോകരംഗത്തെ പ്രഗല്‍ഭയുമായിരുന്ന സുമാ രാമചന്ദ്രന്‍റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്.സമാജം സെക്രട്ടറി എ.ആര്‍. ദേവദാസ്, മുന്‍ സെക്രട്ടറി പ്രേമരാജന്‍ നമ്പ്യാര്‍, മുന്‍ ട്രഷററും ഇപ്പോഴത്തെ ഭരണസമിതി അംഗവുമായ പി. സുരേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ആദ്യ ദിനം തന്നെ നേരിട്ടത് വലിയ നഷ്ടം, ഇങ്ങനെ പോയാൽ ഈ മാസത്തോടെ മുക്കാൽ ഭാഗം ബസും സർവീസ് നിർത്തും; സ്വകാര്യ ബസ് ഉടമകൾ

'ദൃഢവുമായി സാമ‍്യമില്ല'; ആർ. ശ്രീലേഖയുടെ ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്

കാസ്റ്റിങ് ഏജന്‍റുമാർ ശല‍്യം ചെയ്തു; നടി സഞ്ജിത ഉഗാല ജീവനൊടുക്കിയത് മാനസിക സമ്മർദം മൂലമെന്ന് സഹോദരൻ

ഓപ്പറേഷൻ തൂഫാൻ: 10 കോടി ലഹരി വസ്തുക്കൾ പിടികൂടി, 2778 പേർ അറസ്റ്റിലായെന്ന് ആഭ‍്യന്തര മന്ത്രി