ശരദ് പവാർ 
Mumbai

എംവിഎ സഖ്യത്തിൽ എല്ലാവരും തുല്യർ: ശരദ് പവാർ

ഏതെങ്കിലും പാർട്ടി അങ്ങനെയല്ലെന്നു കരുതുന്നുണ്ടെങ്കിൽ അതു ശരിയല്ലെന്നും പവാർ

VK SANJU

പുനെ: മഹാരാഷ്‌ട്രയിലെ മഗാ വികസ് അഘാഡിയിൽ എല്ലാവരും തുല്യരെന്നും ഏതെങ്കിലും പാർട്ടിക്ക് സഖ്യത്തിൽ തുല്യതയില്ലെന്നു കരുതുന്നുണ്ടെങ്കിൽ അതു ശരിയല്ലെന്നും എൻസിപി (എസ്‌പി) നേതാവ് ശരദ് പവാർ. അതേസമയം, സംസ്ഥാനത്തെ മഹായുതി സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ പലതും കണ്ടില്ലെന്നു നടിക്കുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന (യുബിടി), എൻസിപി (എസ്‌പി), കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന സഖ്യത്തിൽ ആർക്കും മേധാവിത്വമില്ലെന്ന് പവാർ പുനെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്ത് പ്രശ്‌നങ്ങൾ വന്നാലും ഞങ്ങൾ അത് രമ്യമായി പരിഹരിക്കും.

കൂടുതൽ പ്രതീക്ഷകളും ആവശ്യങ്ങളും ഉള്ളതുകൊണ്ട് ഒരു പ്രശ്നവുമില്ല. ചെറിയ ചെറിയ പ്രശ്നങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾ അത് പരിഹരിച്ചു, അദ്ദേഹം പറഞ്ഞു.

കൊല്ലം മൈലക്കാട് ദേശീയ പാത തകർന്നു; റോഡിന് അടിയിലൂടെ ജലപ്രവാഹം

സ്വർണക്കൊള്ളയിൽ ഒരാളെയും പാർട്ടി സംരക്ഷിക്കില്ല; കരുണാകരന്‍റെ കാലത്ത് ഗുരുവായൂരിൽ നിന്ന് നഷ്ടപ്പെട്ട തിരുവാഭരണം എവിടെയെന്ന് എം.വി ഗോവിന്ദൻ

ജയിലിൽ നിരാഹാരം; ആരോഗ്യസ്ഥിതി മോശമായതോടെ രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി; ഇരുരാജ്യങ്ങളും 8 കരാറുകളിൽ ഒപ്പുവെച്ചു

ഇടുക്കിയിൽ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി