അണ്ണാ ഹസാരെ  
Mumbai

ജനുവരിയില്‍ സര്‍ക്കാരിനെതിരേ നിരാഹാരസമരത്തിന് അണ്ണാ ഹസാരെ

30ന് സമരം ആരംഭിയ്ക്കും

Mumbai Correspondent

മുംബൈ: ലോകായുക്ത നിയമം നടപ്പാക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ജനുവരി 30 മുതല്‍ റാലെഗണ്‍ സിദ്ധിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സാമൂഹികപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ക്ക് ഈ നിയമം ആവശ്യമാണെങ്കിലും വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് ഹസാരെ പറഞ്ഞു.

ലോകായുക്ത നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 2022-ല്‍ റാലെഗണ്‍ സിദ്ധിയില്‍ ഹസാരെ നിരാഹാരസമരം നടത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്‍റെ മധ്യസ്ഥതയില്‍ പ്രതിഷേധം പിന്‍വലിച്ചു.

തുടര്‍ന്ന് ഒരു കമ്മിറ്റി രൂപവത്കരിക്കുകയും ലോകായുക്ത നിയമത്തിന്‍റെ കരട് തയാറാക്കുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭയുടെ ഇരുസഭകളും ഈ നിയമനിര്‍മാണം പാസാക്കുകയും പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍, നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഇതാണ് പ്രതിഷേധത്തിന് കാരണമെന്നും ഹസാരെ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് ഏഴ് കത്ത് എഴുതിയെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലയെന്നതും ഹസാരെ പ്രകോപിതനാകാന്‍ കാരണമാണ്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി