Mumbai

പ്രതിഷ്ഠാവാർഷികം കേരള പിറവി ദിനത്തിൽ

മുംബൈ: എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യുണിയനിൽപെട്ട രസായനി-മോഹേപ്പാട ശാഖയോഗം, വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീബാലാജി പ്രതിഷ്ഠയുടെ പതിനൊന്നാമത് വാർഷികവും, ശ്രീനാരായണ ഗുരു, അയ്യപ്പ സ്വാമി പ്രതിഷ്ഠയുടെ എട്ടാമത് വാർഷികവും ബുധനാഴ്ച്ച, കേരള പിറവി ദിനമായ നവംബർ 1 ന് രാവിലെ നാലേമുക്കാൽ മണിമുതൽ രാത്രി എട്ട് മണിവരെ ഉണ്ണി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് പൂജാദികർമ്മങ്ങളോടെ നടക്കും.

പള്ളിയുണർത്തലോടെ പൂജകൾക്ക് തുടക്കം കുറിക്കും തുടർന്ന് നിർമ്മാല്യ ദർശനം, അഭിഷേകം, അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉഷപൂജ, പറയിടൽ, കലശപൂജ, ഉച്ചപൂജ, സരസ്വതി പൂജ, സർവ്വഐശ്വര്യപൂജ, ദീപാരാധന, അത്താഴപൂജ, പ്രസാദവിതരണം, നട അടപ്പ് എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സാബു ഭരതൻ 9822490694.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്