ഏക്നാഥ് ഷിന്‍ഡെ

 
Mumbai

അഹങ്കാരമാണ് രാവണെന്‍റെ പതനത്തിന് കാരണം; ബിജെപിക്കെതിരേ ഷിന്‍ഡെ

പലയിടത്തും സഖ്യമില്ലാതെ മത്സരം

Mumbai Correspondent

മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേന ഷിന്‍ഡെ വിഭാഗവും തമ്മില്‍ തര്‍ക്കം മൂക്കുന്നു. ശിവസേന നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാന്‍ ശ്രമിക്കുന്നുവെന്ന് ഷിന്‍ഡെ നേരത്തെ ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ തന്‍റെ പാര്‍ട്ടിയോട് തെറ്റായ സമീപനമാണുള്ളതെന്നും അദ്ദേഹം പരാതി ഉന്നയിച്ചു. ഡല്‍ഹിയിലെത്തി അമിത് ഷായെ നേരില്‍ക്കണ്ടാണ് ഷിന്‍ഡെ ആശങ്ക അറിയിച്ചത്.

എന്നാല്‍, പാര്‍ട്ടി ദേശീയതലത്തിലുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതായാണു വിവരം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലും ഷിന്‍ഡെയ്ക്ക് അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അഹങ്കാരമാണ് രാവണന്‍റെ പതനത്തിന് കാരണമെന്ന് ഷിന്‍ഡെ ബിജെപിയുടെ പേര് പറയാതെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി