നിയമസഭാ തെരഞ്ഞെടുപ്പ്: ഉത്തംകുമാർ വിനോദ് തവ്ഡെയുമായി കൂടിക്കാഴ്ച നടത്തി

 
Mumbai

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: ഉത്തംകുമാർ വിനോദ് തവ്ഡെയുമായി കൂടിക്കാഴ്ച നടത്തി

തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലുള്ള മലയാളി പ്രവർത്തകരുടെ സാന്നിദ്ധ്യം കേരളത്തിൽ ഉണ്ടാകണമെന്ന് വിനോദ് തവ്ഡെ നിർദേശിച്ചു

Mumbai Correspondent

മുംബൈ: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രഭാരിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ വിനോദ് തവ്ഡെയുമായി ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ ഉത്തംകുമാർ അദ്ദേഹത്തിന്‍റെ വസതിയിൽ കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലുള്ള മലയാളി പ്രവർത്തകരുടെ സാന്നിദ്ധ്യം കേരളത്തിൽ ഉണ്ടാകണമെന്ന് വിനോദ് തവ്ഡെ നിർദേശിച്ചു . മലയാളി ബിജെപി പ്രവർത്തകരുടെ പട്ടികയുണ്ടാക്കി സമർപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം സ്ഥലത്തുള്ള മണ്ഡലങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നുള്ള പ്രവർത്തകർ പോയി പ്രവർത്തിക്കണമെന്നും വിനോദ് തവ്ഡെ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ വസിക്കുന്ന മലയാളി സമൂഹം ബിജെപി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ നേരിട്ടനുഭവിച്ചറിയുന്നവരാണ് കേരളത്തിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഫോൺ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഇത്തവണ ഒരു വോട്ട് ബിജെപിക്കെന്ന പ്രചാരണം കേരള സംസ്ഥാനത്ത് വ്യാപകമായി നടത്താനും കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളി; നേതാക്കൾ‌ക്കെതിരേ എം.കെ. രാഘവൻ

നിതിൻ രാജിന്‍റെ മരണത്തിൽ പങ്കില്ല; ഇടക്കാല ഹർജി സമർപ്പിച്ച് ആരോപണ വിധയരായ അധ‍്യാപകർ