അശ്വതി ഡോര്‍ജെ

 
Mumbai

ഗുരുവിനെ അറിയാന്‍ പഠനകളരി സമാപനത്തില്‍ അശ്വതി ഡോര്‍ജെ മുഖ്യാതിഥി

23ന് രാവിലെ 10.30ന് സമ്മേളനം

Mumbai Correspondent

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്‍റെയും സാംസ്‌കാരിക വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വരുന്ന 'ഗുരുവിനെ അറിയാന്‍' എന്ന ചരിത്ര പഠന ക്ലാസിന്‍റെ സമാപനവും മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും 23 ന് ഞായറാഴ്ച നടക്കും.

സമിതിയുടെ ചെമ്പൂര്‍ വിദ്യാഭ്യാസ സമുച്ചയത്തില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര അഡീഷണല്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് പൊലീസ് അശ്വതി ഡോര്‍ജെ ഐപിഎസ് (സ്ത്രീ സുരക്ഷാ വിഭാഗം) മുഖ്യാതിഥിയായിരിക്കും.

പഠന ക്ലാസിന്‍റെ ആചാര്യനും മുന്‍ തഹ്‌സീന്‍ദാരുമായ വിജയലാല്‍ നെടുങ്കണ്ടം വിശിഷ്ടാതിഥിയമായിരിക്കും. സമിതി ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ്, വനിതാ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ മായാസഹജന്‍, വനിതാ വിഭാഗം കണ്‍വീനര്‍ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ്, വത്സാ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

ബംഗ്ലാദേശിൽ ശക്തമായ ഭൂചലനത്തിൽ 6 മരണം

കോൽക്കത്തയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഓസീസിനെതിരേ മോശം പ്രകടനം; ജോ റൂട്ടിന് നാണക്കേടിന്‍റെ റെക്കോഡ്

ആഷസ്: ഇംഗ്ലണ്ടിനെതിരേ ഓസീസിന് ആദ‍്യ വിക്കറ്റ് നഷ്ടം

എഡിജിപി അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി