അംബര്‍നാഥില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം

 
Representative image
Mumbai

അംബര്‍നാഥില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം

മാര്‍ച്ച് 3ന് രാവിലെ 9.45 മുതല്‍

Mumbai Correspondent

അംബര്‍നാഥ്: എസ്എന്‍ഡിപി യോഗം ബ്രാഞ്ച് നമ്പര്‍. 3862ന്‍റെ ആഭിമുഖ്യത്തില്‍ 16-ാമത് ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് 3-ന് ഭക്തിനിര്‍ഭരമായി നടക്കും. വനിതാ സംഘം യൂണിറ്റ്, യൂത്ത് മൂവ്‌മെന്‍റ് യൂണിറ്റ്, സഹകരണത്തോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നത്.

ചിഞ്ച്പഡ, അംബര്‍നാഥ് വെസ്റ്റ് ഫയര്‍ ബ്രിഗേഡിന് സമീപമുള്ള തുറസ്സായ മൈതാനത്താണ് പൊങ്കാല ചടങ്ങുകള്‍ നടക്കുക. രാവിലെ 9.45-ന് പണ്ടാര അടുപ്പില്‍ അഗ്നിപ്രജ്വലനം നടത്തി പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ചടങ്ങില്‍ ബ്രഹ്‌മശ്രീ കൃഷ്ണാനന്ദ സരസ്വതി (ശ്രീരാമദാസ് ആശ്രമം, ബദ്‌ലാപൂര്‍) ദീപം തെളിയിക്കും.

മാര്‍ച്ച് 2-ന് മഹാഗണപതി ഹോമം, മഹാഗുരുപൂജ, ദേവിയുടെ തിരുവിഗ്രഹ ഘോഷയാത്ര, മഹാഭഗവതി സേവ, മഹാരതി എന്നിവ നടക്കും. മാര്‍ച്ച് 3-ന് നിര്‍മാല്യം, അഭിഷേകം, ചെണ്ടമേളം, പൊങ്കാല സമര്‍പ്പണം, അന്നദാനം എന്നിവയോടെയാണ് മഹോത്സവം സമാപിക്കുക.

കലയിലൂടെ ഒരു സമുദായത്തെയും അപമാനിക്കരുതെന്ന് സുപ്രീംകോടതി

ഗുരുതര ആരോപണം; ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിനയച്ച കത്ത് പുറത്തുവിട്ട് ചെന്നിത്തല

പ്രശ്നം പരിഹരിച്ചു; കൊച്ചി മെട്രൊ സർവീസ് സാധാരണ നിലയിലായി

സ്വർണവിലയിൽ വർധനവ്; പവന് 1,18,720 രൂപയായി

ടി20 ലോകകപ്പ്: പാക്കിസ്ഥാന്‍റെ സെമി സാധ‍്യത അവസാനിച്ചോ?