കര്‍ക്കടക വാവ്; പിതൃതര്‍പ്പണത്തിന് വാഷി അയ്യപ്പ മിഷൻ ക്ഷേത്രത്തിൽ ഭക്തജന തിരക്ക് 
Mumbai

കര്‍ക്കടക വാവ്; പിതൃതര്‍പ്പണത്തിന് വാഷി അയ്യപ്പ മിഷൻ ക്ഷേത്രത്തിൽ ഭക്തജന തിരക്ക്

നവി മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ തന്നെ ഭക്തരുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

നീതു ചന്ദ്രൻ

നവിമുംബൈ: കർക്കടകവാവ് ദിവസം നവി മുംബൈയിലെ വാഷി അയ്യപ്പ മിഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന ബലിതർപ്പണത്തിന് വൻ ഭക്ത ജന തിരക്ക്. ഇരുനൂറിലധികം പേരാണ് ബലി തർപ്പണം ചെയ്തത്. നവി മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ തന്നെ ഭക്തരുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. തുടർന്ന് നടന്ന മഹാ മൃത്യുഞ്ജയ ഹോമത്തിലും ഭക്തർ പങ്കെടുത്തു.

രാമായണ മാസാചരണത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 11ന് രാവിലെ സമ്പൂർണ രാമായണ പാരായണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

കര്‍ക്കടക വാവ്; പിതൃതര്‍പ്പണത്തിന് വാഷി അയ്യപ്പ മിഷൻ ക്ഷേത്രത്തിൽ ഭക്തജന തിരക്ക്

ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും ഭഗവതി സേവയും ഉണ്ടായിരിക്കും.

ശബരിമല സ്വർണക്കൊള്ള: നടന്നത് വൻ ഗൂഢാലോചന

മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് 5 ഇന്ത്യക്കാർ മരിച്ചു

റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കും

ദീപാവലി തിരക്ക്: ട്രെയ്നുകൾക്ക് അധിക കോച്ചുകൾ