18മത് ബാലൻ കെ.നായർ സ്മാരക നാടകോൽസവം നവംബർ 23ന് 
Mumbai

18മത് ബാലൻ കെ.നായർ സ്മാരക നാടകോൽസവം നവംബർ 23ന്

Ardra Gopakumar

ഷൊർണുർ: മലയാളത്തിന്‍റെ അതുല്യനടൻ ഭരത് ബാലൻ കെ. നായരുടെ സ്‌മരണാർത്ഥം നടന്നുവരുന്ന അഖില കേരള പ്രൊഫഷണൽ മലയാള നാടകോത്സവം നവംബർ 23 ന് ആരംഭിക്കുന്നു.

നവംബർ 23 മുതൽ ഡിസംബർ 2 വരെയാണ് ഷൊർണുർ കെ വി ആർ ഹൈസ്കൂളിൽ ബാൽസൻ നഗറിൽ നാടകോത്സവം നടക്കുക. കേരളത്തിലുടനീളമുള്ള നാടക പ്രവർത്തകരുടെയും ആസ്വാദകരുടെയും പ്രശംസ പിടിച്ചുപറ്റിയ നാടകോത്സവം വിപുലമായ അനുബന്ധ പരിപാടികളോടുകൂടി 18-ാം വാർഷികം ആഘോഷിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

തെരഞ്ഞെടുത്ത നാടകങ്ങൾക്കു പുറമെ അനുബന്ധ പരിപാടികളും നാടകോത്സവ വേദി യിൽ അരങ്ങേറുന്നുണ്ട്. നാടകോൽസവം ഉദ്ഘാടനം ചെയ്യുന്നത് 2024 ലെ മികച്ചനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ബീന ആർ ചന്ദ്രനാണ്. തദവസരത്തിൽ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും വിശിഷ്ടാതിഥികളായി സംബന്ധിക്കുന്ന ചടങ്ങോടുകൂടി ഉദ്ഘാടന സമ്മേളനവും ഉണ്ടായിരിക്കും.

കൊച്ചി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷന് അനുമതിയായി

പിഎം ശ്രീയിൽ സിപിഎം - സിപിഐ സമവായം; മന്ത്രിസഭാ യോഗത്തിൽ സിപിഐ പങ്കെടുക്കും

ഒന്നാം ടി20: ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു കളിക്കും

ചരിത്രം കുറിച്ച് ഇന്ത്യയുടെ സർവ്വ സൈന്യാധിപ; റഫാലിൽ പറക്കുന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു | video

"പിണറായി നരകിച്ചേ ചാകൂ...'' അധീന കൊടിയ വിഷമെന്ന് ആര്യ രാജേന്ദ്രൻ