Mumbai

നവി മുംബൈയിൽ അനധികൃതമായി താമസിച്ച 11 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

വ്യാജ ആധാർ കാർഡ് ഉണ്ടാക്കി പാസ്‌പോർട്ടും വിസയുമില്ലാതെ അനധികൃതമായി രാജ്യത്തേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി

നവിമുംബൈ: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് വ്യാജരേഖ ചമച്ച് വാടകയ്ക്ക് താമസിച്ചിരുന്ന നാല് സ്ത്രീകൾ ഉൾപ്പെടെ 11 ബംഗ്ലാദേശി പൗരന്മാരെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 11 പേരിൽ മൂന്നുപേരെ തുർബെ എംഐഡിസി പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ബാക്കി എട്ടുപേരെ നെരൂൾ പൊലീസാണ്‌ പിടികൂടിയത്.

കഴിഞ്ഞ ഒന്നര വർഷമായി തുർബെ ഹില്ലിലെ കെകെആർ റോഡിൽ അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നതായി കഴിഞ്ഞയാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആദ്യത്തെ മൂന്ന് അറസ്റ്റുകൾ. മൂവരും കൂലിപ്പണി ചെയ്തിരുന്നതായും വ്യാജരേഖകൾ ചമച്ച് വീട് വാടകയ്‌ക്കെടുത്തിരുന്നതായും പൊലീസ് പറഞ്ഞു. വ്യാജ ആധാർ കാർഡ് ഉണ്ടാക്കി പാസ്‌പോർട്ടും വിസയുമില്ലാതെ അനധികൃതമായി രാജ്യത്തേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞയാഴ്ച നടത്തിയ രണ്ടാമത്തെ റെയ്ഡിലും സീവുഡ്സ് ദാരാവെയിലും ബേലാപൂരിലെ ഷാബാസ് ഗ്രാമത്തിലും സെക്ടർ 23ൽ നിന്ന് നാല് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെ എട്ട് ബംഗ്ലാദേശികളെ നെരുൾ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്തേക്ക് കടന്നതായും കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ താമസിച്ചിരുന്നതായും ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വിദേശ ദേശീയ, ഇന്ത്യൻ പാസ്‌പോർട്ട് നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് 11 പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്