Mumbai

ബിജെപി ആദ്യം ശിവസേനയെ പിളർത്തി, ഇപ്പോൾ എൻ സി പിയേയും പിളർത്താൻ ശ്രമിക്കുന്നു: സഞ്ജയ് റാവത്

മുംബൈ: രാജ്യത്തെ പ്രതിപക്ഷത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളെയും നശിപ്പിക്കാനും അല്ലെങ്കിൽ ബിജെപിയിൽ ലയിപ്പിക്കാനുമുള്ള വിവിധ തരത്തിലുള്ള സമ്മർദ്ദ തന്ത്രങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സഞ്ജയ് റാവത് ഇന്ന് മുംബൈയിൽ ആരോപിച്ചു.

"ആദ്യം ബിജെപി ശിവസേനയെ പിളർത്തി,കേന്ദ്ര അന്വേഷണ ഏജൻസികളെ വെച്ച് ഇപ്പോൾ എൻസിപിയെയും സമാനമായ രീതിയിൽ ലക്ഷ്യമിടുന്നു. ജനാധിപത്യത്തിൽ ഇത് അധികകാലം നിലനിൽക്കില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻസിപി അധ്യക്ഷൻ ശരദ് പവാറിൻ്റെ രാജി നിരസിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ശിവ സേന (യുബിടി) എംപിയും വക്താവുമായ സഞ്ജയ് റാവത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇക്കാര്യം. ശരദ് പവാറിന് പകരം വെക്കാൻ വേറൊരു നേതാവ് ഇല്ലെന്നും മഹാരാഷ്ട്ര രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിൻ്റെ നേതൃത്വവും വീക്ഷണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

"ഇത് പ്രതീക്ഷിച്ചതായിരുന്നു. അദ്ദേഹത്തിന് പകരം മറ്റൊന്നില്ല. എൻസിപി കമ്മിറ്റിയുടെ തീരുമാനം ശരിയാണ്, ഏറ്റവും ആദരണീയനും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ നേതാവാണ് പവാറെന്നും രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും അദ്ദേഹം തൽസ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും"റാവത്ത് കൂട്ടിച്ചേർത്തു. ശരദ് പവാറിൻ്റെ രാജി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രൈം കമ്മിറ്റി ഏകകണ്ഠമായി ഇന്ന് തള്ളി. മുംബൈയിലെ ബല്ലാർഡ് പിയറിലുള്ള പാർട്ടി ഓഫീസിൽ ഇന്നാണ് പ്രധാന പാനൽ യോഗം ചേർന്നത്.

റെയ്‌സിക്കായി തെരച്ചില്‍ ശക്തം: തകർന്ന ഹെലികോപ്ടർ കണ്ടെത്തി| Video

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; കോഴിക്കോട് യുവാവ് ഷോക്കേറ്റു മരിച്ചു

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു