Mumbai

ബിജെപിയും ഒവൈസിയും റാമും ശ്യാമും പോലെ; സഞ്ജയ് റാവത്ത്

ബി.ജെ.പിയും ഒവൈസിയും റാമും ശ്യാമിന്‍റെയും ജോഡിയെ പോലെയാണ്. ഉറ്റ ചങ്ങാതിമാർ ആണ്

മുംബൈ: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയെയും ഭാരതീയ ജനതാ പാർട്ടിയെയും (ബിജെപി) പരിഹസിച്ചുകൊണ്ട് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. ഇന്ന് മുംബൈയിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ബി.ജെ.പിയും ഒവൈസിയും റാമും ശ്യാമിന്‍റെയും ജോഡിയെ പോലെയാണ്. ഉറ്റ ചങ്ങാതിമാർ ആണ്.ഇതിന്‍റെ കൂടുതൽ വിവരങ്ങൾ എല്ലാവർക്കും വ്യക്തമാകുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) മത്സരിക്കുമെന്ന് നവി മുംബൈയിൽ നടന്ന പാർട്ടി ദേശീയ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ തലവൻ അസദുദ്ദീൻ ഒവൈസി പറഞ്ഞിരുന്നു.

ഔറംഗബാദ് സീറ്റ് ഉൾപ്പെടെയുള്ള പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ മത്സരിക്കും. മറ്റ് സീറ്റുകളുടെ കാര്യത്തിലും സമയബന്ധിതമായി തീരുമാനമെടുക്കുമെന്നും ഒവൈസി പറഞ്ഞിരുന്നു.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ