പ്രാവുകള്‍ക്ക് തീറ്റ കൊടുക്കാമെന്ന് ബിഎംസി

 
Mumbai

രാവിലെ രണ്ട് മണിക്കൂര്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കാമെന്ന് ബിഎംസി

നിലപാട് അറിയിച്ചത് ബോംബെ ഹൈക്കോടതിയില്‍

Mumbai Correspondent

മുംബൈ : ദാദര്‍ കബൂത്തര്‍ഖാനയില്‍ ദിവസവും രാവിലെ രണ്ട് മണിക്കൂര്‍ പ്രാവുകള്‍ക്ക് നിയന്ത്രിതമായി ഭക്ഷണം നല്‍കാന്‍ അനുവദിക്കാമെന്ന് മുംബൈ നഗരസഭ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

അത്തരമൊരു അനുമതി നല്‍കുന്നതിനു മുന്‍പ് എതിര്‍പ്പുകള്‍ ക്ഷണിച്ച് പൊതുനോട്ടീസ് പുറപ്പെടുവിക്കണമെന്നും തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനും ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, ആരിഫ് ഡോക്ടര്‍ എന്നിവരടങ്ങിയ ബെഞ്ച്, നിര്‍ദേശിച്ചു

രാവിലെ 6 മുതല്‍ 8 വരെ ഭക്ഷണം നല്‍കാന്‍ അനുവദിക്കാമെന്ന്ാണ് നഗരസഭ വ്യക്തമാക്കിയിരിക്കുന്നത്. പ്രാവ് ഒരു രാഷ്ട്രീയ വിഷയമായി മാറുന്നതിനിടെയാണ് ബിഎംസി മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട് പോയത്.

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം