ബിഎംസി ആസ്ഥാന മന്ദിരം

 
Mumbai

യാത്ര ചെയ്യുമ്പോൾ നടുവേദന; ഇന്നോവ ക്രിസ്റ്റ വേണമെന്ന് കോര്‍പറേറ്റര്‍മാര്‍

യാത്ര ചെയ്യുമ്പോള്‍ നടുവേദനയാണെന്നും ഇവര്‍ പറയുന്നു

Mumbai Correspondent

മുംബൈ: എസ് യുവി വാഹനങ്ങള്‍ക്ക് യാത്രാസുഖം പോരെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ (ബിഎംസി) കോര്‍പറേറ്റര്‍മാര്‍. ഡപ്യൂട്ടി മേയര്‍, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്കും പ്രധാന ഉദ്യോഗസ്ഥര്‍ക്കും വേണ്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് 13 പുത്തന്‍ എസ് യുവികള്‍ വാങ്ങിയത്. 2 കോടിയിലധികം രൂപയാണ് ഇതിനായി ചെലവിട്ടത്. എന്നാല്‍ മേയര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്.

തങ്ങള്‍ക്കും ഇന്നോവ വേണമെന്നാണ് ഇവരുടെ ആവശ്യം. യാത്ര ചെയ്യുമ്പോള്‍ നടുവേദനയാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇതിനെത്തുടര്‍ന്ന് ആറ് പുതിയ ഇന്നോവ കാറുകള്‍ വാങ്ങാനാണ് തീരുമാനമായത്.

ഡപ്യൂട്ടി മേയര്‍, പ്രതിപക്ഷ നേതാവ്, ആരോഗ്യ കമ്മിറ്റി ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും പ്രധാന ഉദ്യോഗസ്ഥര്‍ക്കുമായിട്ടാണ് ഇന്നോവകള്‍ വാങ്ങുന്നത്.

ചോദ്യപേപ്പർ ചോർച്ച തടയൽ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

ഇന്‍റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് സൈന്യം; 75000 രൂപ വരെ സ്റ്റൈപൻഡ്

അഭിജീത് ദിപ്കെയ്ക്ക് ശാരീരികാസ്വാസ്ഥ്യം

സംസ്ഥാനത്ത് കനത്ത മഴ; പുഴകളിൽ ജലനിരപ്പ് ഉയർന്നു, നിരവധി നദികളിൽ ഓറഞ്ച്-യെല്ലോ അലർട്ട്