ബോംബെ ഹൈക്കോടതി

 
Mumbai

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന ആരോപണത്തില്‍ മാനനഷ്ട കേസെടുക്കാനാകില്ല; ബോംബെ ഹൈക്കോടതി

ഭര്‍ത്താവ് സമര്‍പ്പിച്ച മാനനഷ്ട പരാതിയില്‍ കഴമ്പില്ലെന്നും കോടതി പറഞ്ഞു

മുംബൈ: വിവാഹമോചനക്കേസില്‍ ഭര്‍ത്താവിനെതിരേ ഭാര്യ ഉന്നയിച്ച ലൈംഗിക ബലഹീനത ആരോപണങ്ങള്‍ ന്യായമാണെന്നും, അതിന്‍റെ പേരിൽ മാനനഷ്ട കേസ് നല്‍കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ലൈംഗിക ബലഹീനതമൂലം ഭാര്യയോട് മാനസികമായി ക്രൂരത കാണിച്ചെന്ന് ഭാര്യ ആരോപിക്കുമ്പോള്‍ അത് പരിഗണിക്കാതിരിക്കാനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

ഹിന്ദു വിവാഹനിയമത്തിലെ ഹര്‍ജിയില്‍ ബലഹീനതയുടെ ആരോപണങ്ങള്‍ വളരെ പ്രസക്തമാണെന്ന് ജസ്റ്റിസ് എസ്.എം മോഡകിന്‍റെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭര്‍ത്താവ് സമര്‍പ്പിച്ച മാനനഷ്ട പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 2024 ഏപ്രിലിലെ ഉത്തരവിനെ ചോദ്യംചെയ്ത് ഭാര്യയും ഭാര്യാപിതാവും സഹോദരനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

വിവാഹത്തില്‍ താന്‍ ക്രൂരത അനുഭവിച്ചെന്ന് തെളിയിക്കാനാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനത്തിനുള്ള അപേക്ഷയിലും ജീവനാംശത്തിനുള്ള അപേക്ഷയിലും എഫ്ഐആറിലും ഭാര്യ തന്‍റെ ലൈംഗികശേഷിയെക്കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ഭര്‍ത്താവിന്‍റെ ആരോപണം.

ആരോപണങ്ങള്‍ അനാവശ്യമാണെന്നും വിശ്വാസമില്ലായ്മയാണ് ഭാര്യ ഉന്നയിച്ചതെന്നും പൊതുരേഖയുടെ ഭാഗമായാല്‍ മാനനഷ്ടത്തിന് കാരണമാകുമെന്നും ഭര്‍ത്താവ് വാദിച്ചു. എന്നാല്‍ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് അതിതീവ്ര മഴ; 4 ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

കൊടി സുനി മദ്യപിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പൊലീസ്; പരാതി നൽകി കെഎസ്‌യു

ജമ്മു കശ്മീരിൽ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

"യഥാർഥ ഇന്ത്യക്കാരൻ ആരാണെന്ന് ജഡ്ജിമാരല്ല തീരുമാനിക്കേണ്ടത്''; രാഹുലിനെതിരായ പരാമർശത്തിൽ പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ