മുംബൈയില്‍ ക്യാന്‍സര്‍ രോഗികള്‍ കൂടുന്നു

 
Mumbai

മുംബൈയില്‍ യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ കൂടുന്നു

ജീവിത ശൈലി ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Mumbai Correspondent

മുംബൈ: മുംബൈ നഗരത്തില്‍ യുവാക്കളില്‍ കാന്‍സര്‍ രോഗം കൂടുന്നെന്ന് റിപ്പോര്‍ട്ട്. മാറുന്ന ജീവിതശൈലി, സമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയാണ് കാന്‍സര്‍ കൂടാന്‍ കാരണമെന്നും ആരോഗ്യരംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്. മുമ്പ് കൂടുതലായി മുതിര്‍ന്നവരില്‍ കണ്ടിരുന്ന രോഗങ്ങള്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും കണ്ടെത്തുന്ന പ്രവണത ശക്തമാകുന്നതായും മുന്നറിയിപ്പ്.

രോഗം തുടക്കത്തിലേ കണ്ടെത്തുന്നതാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

സ്ഥിരമായ ആരോഗ്യ പരിശോധനയും ആരോഗ്യകരമായ ജീവിതശൈലിയും പാലിക്കുന്നത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സഹായകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യദിനത്തോട് അനുബന്ധിച്ച് നടത്തിയ പഠനത്തിലാണ് കാന്‍സര്‍ രോഗം കൂടുന്നതായി കണ്ടെത്തിയത്.

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം സംഘടനകൾ

പ്രായമായെന്ന് ആക്ഷേപിക്കുന്നവരേ, അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ എന്നുമുണ്ടാവും; പിണറായിക്ക് പിറന്നാളാശംസയുമായി റിയാസ്

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ വിവാദം; റിപ്പോർട്ട് തേടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി