അഞ്ചാം ക്ലാസുകാരിയെ തല്ലിയ അധ്യാപികയ്‌ക്കെതിരെ കേസ്
മുംബൈ: അഞ്ചാം ക്ലാസുകാരിയെ ചൂരല്‍കൊണ്ട് അടിച്ചതിന് അധ്യാപികയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. മാര്‍ച്ച് 21-ന് ചെമ്പൂരിലെ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ ത്തുടര്‍ന്നാണ് കേസെടുത്തത്.
ക്ലാസില്‍ സംസാരിച്ചതിനാണ് അധ്യാപിക അടിച്ചതെന്നാണ് പറയുന്നത്. തന്‍റെ മകള്‍ ക്ലാസില്‍ സംസാരിച്ചിട്ടില്ലെന്നും പിന്നിലേക്ക് നോക്കിയതിനാണ് അടിച്ചതെന്നുമാണ് പിതാവ് പരാതിയില്‍ പറയുന്നത്. സ്‌കൂളുകളില്‍ ചൂരല്‍ ഉപയോഗിക്കരുതെന്നാണ് നിയമം.