നിമിഷ നായർ

 
Mumbai

നടി നിമിഷാ നായരോട് മോശമായി പെരുമാറിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം

Mumbai Correspondent

മുംബൈ: നടി നിമിഷാ നായരോട് രാത്രി മോശമായി രണ്ട് യുവാക്കള്‍ പെരുമാറിയ സംഭവത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്. നിമിഷാ നായരുടെ പരാതിയില്‍ മുംബൈ ഖേര്‍വാഡി പൊലീസാണ് കേസെടുത്തത്. നടി സഞ്ചരിച്ച കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്. യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായതിനെപ്പറ്റി നിമിഷ വീഡിയോ പങ്കുവെച്ചിരുന്നു. ബാന്ദ്ര ഈസ്റ്റില്‍ കേര്‍വാദി മേഖലയില്‍വെച്ചാണ് നിമിഷയ്ക്കുനേരെ ബൈക്ക് യാത്രികരുടെ അതിക്രമമുണ്ടായത്.

ബൈക്ക് യാത്രികര്‍ നിമിഷ സഞ്ചരിച്ച ഊബര്‍ കാറിന് കുറുകെ വാഹനം കൊണ്ട് നിര്‍ത്തുകയും കാറിന്‍റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹൈവേയുടെ മധ്യഭാഗത്തുവെച്ചാണ് പരാക്രമം നടന്നതെന്നും ക്യാമറ പരിശോധിച്ചാല്‍ കൃത്യമായി കാണാമെന്നും നിമിഷ വീഡിയോയില്‍ പറഞ്ഞിരുന്നു.

ഊബര്‍ ഡ്രൈവറെ മോശം ഭാഷയില്‍ കടുത്ത ചീത്ത വിളിക്കുന്നത് കേട്ടെന്നും സ്വയരക്ഷയ്ക്കായി താന്‍ മിണ്ടാതിരുന്നെന്നും നടി പറയുന്നു. വീഡിയോ എടുക്കുന്നതുവരെ പ്രതികള്‍ പരാക്രമം തുടര്‍ന്നെന്നും നടി വ്യക്തമാക്കിയിരുന്നു. അംബര്‍നാഥ് നിവാസിയായ നിമിഷ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമാണ് സിനിമാരംഗത്തെത്തുന്നത്.

ഉത്തർപ്രദേശിൽ കനത്ത മഴ; 100 പേർ മരിച്ചു

ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്ലേ ഓഫ് സാധ‍്യതകൾക്ക് തിരിച്ചടിയായി വിദേശ താരത്തിന്‍റെ പരുക്ക്

''രമേശ് ചെന്നിത്തല ഭാഗ്യദോഷി, സതീശന്‍റെ ഇടപെടൽ പ്രശംസനീയം'': വെള്ളാപ്പള്ളി നടേശൻ

ലോകത്ത് 2.21 കോടിയിലധികം പേർ കൊവിഡ് ബാധിതരായി മരിച്ചു; കണക്ക് പുറത്തുവിട്ട് ലോകാരോഗ‍്യ സംഘടന

പട നയിച്ചവൻ ഭരിക്കും; വി.ഡി. സതീശൻ മുഖ്യമന്ത്രി