മതേതരത്വ സംസ്ക്കാരം നമ്മെ പഠിപ്പിച്ച ഗാന്ധിജിയുടെ മാർഗമാണ് അവലംഭിക്കേണ്ടതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ 
Mumbai

മതേതരത്വ സംസ്ക്കാരം നമ്മെ പഠിപ്പിച്ച ഗാന്ധിജിയുടെ മാർഗമാണ് അവലംഭിക്കേണ്ടതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ബിജെപിയെ സംസ്ഥാനത്തെ പ്രബുദ്ധർ അധികാരത്തിൽ നിന്നും അകറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുബായ്: മതേതരത്വ സംസ്ക്കാരം നമ്മെ പഠിപ്പിച്ച ഗാന്ധിജിയുടെ മാർഗമാണ് അവലംഭിക്കേണ്ടതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വസായിയിൽ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ എം എൽഎ. കോൺഗ്രസ് ഭവനിൽ നടത്തിയ മലയാളി കുടുംബ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ബിജെപിയെ സംസ്ഥാനത്തെ പ്രബുദ്ധർ അധികാരത്തിൽ നിന്നും അകറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. സജീവ് ജോസഫ് എംഎൽഎ, എ ഐ സി സി സെക്രട്ടറി സന്ദീപ്, ജോജോ തോമസ്, ടി.റ്റി. തോമസ്, ഗിരീഷ് നായർ എന്നിവർ പ്രസംഗിച്ചു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്