.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ വ്യാഴാഴ്ച ചതയദിന പൂജയും പ്രഭാഷണവും

 
Mumbai

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ വ്യാഴാഴ്ച ചതയദിന പൂജയും പ്രഭാഷണവും

ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം

MV Desk

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു 22 ന് വ്യാഴാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം.

ദാദർ ഓഫിസ് : വൈകീട്ട് 5 ന്. വിലാസം: നവീൻ ആഷാ, 126 , ദാദാ സാഹേബ് ഫാൽക്കെ റോഡ്, ദാദർ ഈസ്റ്റ്, മുംബൈ- 14 ഫോൺ: .9987547872 .

ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6 .45 നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, 7 .15 മുതൽ പ്രഭാഷണം , മഹാപ്രസാദം. ഫോൺ: 7304085880

വിരാർ: ഗുരുസെന്ററിൽ രാവിലെ 8 നു ഗുരുപൂജ, 9 മുതൽ ഗുരുദേവകൃതികളുടെ പാരായണം, വൈകുന്നേരം 6 .30 നു ഗുരുപൂജ, 7 .15 നു ഗുരുസ്മരണ, 8 .15 നു സമർപ്പണം. തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി എ . ബി. രാജീവ് അറിയിച്ചു. ഫോൺ: 9004468232 .

വസായ്: ഗുരുസെന്ററിൽ രാവിലെ 9 .30 നു ഗുരുപൂജ, തുടർന്ന് സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം, വൈകീട്ട് 6:30 നു മഹാഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, പ്രഭാഷണം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ എം. എം. അറിയിച്ചു. ഫോൺ: 9833356861

വാശി: ഗുരുസെന്ററിൽ രാവിലെ 6 .30 നും വൈകീട്ട് 6 .30 നും ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 7 30 ഭജന , 8 .15 നു മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. ഫോൺ: 9869253770 .

സി. ബി. ഡി- ബേലാപ്പൂർ: വൈകീട്ട് 6.30 മുതൽ ഗുരുസെന്ററിൽ. ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, ദീപാർപ്പണം, സമൂഹ പ്രാർഥന, പ്രഭാഷണം മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അർജുനൻ അറിയിച്ചു. ഫോൺ: 9892297290 .

കാമോത്തേ : ഗുരു സെൻററിൽ വൈകീട്ട് 5.30 നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം എന്നിവ ഉണ്ടാ യിരിക്കുമെന്നു സെക്രട്ടറി നീരജ് കെ. വി. അറിയിച്ചു. ഫോൺ: 7016223732 .

ഖാർഘർ: ഗുരുസെന്ററിൽ രാവിലെ 10 നു ദീപാർപ്പണം, തുടർന്ന് ഗുരുഭാഗവത പാരായണം. വൈകീട്ട് 7.15 മുതൽ ഭജന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ഷാജി അറിയിച്ചു. ഫോൺ: 9819329780 .

ഉൾവെ: രാവിലെ 9 മുതൽ ഗുരുപൂജ , ഗുരുപുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം. വൈകീട്ട് 7 മുതൽ സമൂഹപ്രാർഥന, ചതയദിന സന്ദേശം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണൻ അറിയിച്ചു. വിലാസം: ശിവാലയ, പ്ലോട്ട് നമ്പർ 11 , സെക്ടർ- 2 , ഉൾവെ. ഫോൺ: 9321251681 .

ഉല്ലാസ് നഗർ: ഗുരുസെന്ററിൽ രാവിലെ 6 .30 മുതൽ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി , സർവൈശ്വര്യ പൂജ, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ഗീത സജി അറിയിച്ചു. ഫോൺ: 8551963721 .

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും ഗുരുപൂജയും. ഒരു മണിക്ക് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ശിവപ്രകാശൻ ബി. അറിയിച്ചു. ഫോൺ: 9869776018 .

ഡോംബിവലി - താക്കുർളി: രാവിലെ 7 നു ഗുരുപുഷ്‌പാഞ്‌ജലി, വൈകിട്ട് 5 മുതൽ വനിതാ വിഭാഗത്തിൻ്റെ പ്രാർത്ഥന. 7 ന് ഗുരു പുഷ്‌പാഞ്‌ജലി , 7.30 ഗുരുപൂജ, സമൂഹപ്രാർഥന, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാജു കെ. കെ. അറിയിച്ചു. ഫോൺ: 9820001031

നല്ലസോപാര: വൈകീട്ട് 4 മുതൽ ഗുരുസെന്ററിൽ ഗുരുഭാഗവത പാരായണം, ഗുരുദേവകൃതികളുടെ ആലാപനം ,ഗുരുപുഷ്‌പാഞ്‌ജലി, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സി. കെ. രവീന്ദ്രനാഥ് അറിയിച്ചു. വിലാസം: ബി- 001 , 128 , 129 സി. എച്ച്. എസ്., ശ്രീപ്രസ്ഥ സെക്കന്റ് റോഡ്, നല്ലസോപാര വെസ്റ്റ്. ഫോൺ: 9699140545 .

താരാപ്പൂർ: വൈകിട്ട് 6.30ന് താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ രാവിലെ 9 മുതൽ ഗുരു ഭാഗവത പാരായണം, ചതയപൂജ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്നു യൂണിറ്റ് സെക്രട്ടറി പി. മോഹനൻ അറിയിച്ചു. ഫോൺ: 9823263670.

മീരാറോഡ്: ഗുരുസെന്‍ററിൽ രാവിലെ 10 മുതൽ ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാർച്ചന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു. ഫോൺ: 9892884522 .

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6 .30 മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, ഗുരുദേവ കൃതി പാരായണം, മഹാപ്രസാദം . ഫോൺ: 9920437595 .

കലംബൊലി: രാവിലെ 6 .30 നു ഗുരുപൂജ, 10 .30 മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6 .30 നു ഗുരുപൂജ, 7 മുതൽ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, 8 നു പ്രഭാഷണം, തുടർന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അറിയിച്ചു. ഫോൺ: 8879174144 .

അംബർനാഥ് - ബദലാപ്പൂർ: വൈകീട്ട് 7 മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ദീപാരാധന, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുരേന്ദ്രൻ ടി. എൻ. അറിയിച്ചു. ഫോൺ: 9082542417 .

ഗോരേഗാവ്: രാവിലെ 7 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുധാകരൻ കെ. കെ. അറിയിച്ചു. ഫോൺ: 9820319239 .

ഘൺസോളി : ഗുരുസെന്‍ററിൽ വൈകീട്ട് 6.15 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഭജന. തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്നു മധു അറിയിച്ചു. ഫോൺ: 9322401772 .

ഭാണ്ഡൂപ്: രാവിലെ 6 .30 മുതൽ ഗുരുസെന്ററിൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി. വൈകീട്ട് 6 മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാർഥന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്നു യൂണിറ്റ് സെക്രട്ടറി കെ. ജെ. വിശ്വംഭരൻ അറിയിച്ചു. ഫോൺ : 9324567062 .

ഭീവണ്ടി: ഗുരുസെന്ററിൽ വൈകീട്ട് 5 മുതൽ ഗുരുപുഷ്‌പാഞ്‌ജലി, ഗുരുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വിജയൻ എൻ. അറിയിച്ചു. ഫോൺ: 9422660663.

താനെ: ശ്രീനഗറിലെ ഗുരുസെന്ററിൽ രാവിലെ 10 മുതൽ ഭാഗവതപാരായണം, ഗുരുപുഷ്‌പാഞ്‌ജലി, ഗുരുഭാഗവതപാരായണം, പ്രഭാഷണം. പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ശശി കുട്ടപ്പൻ അറിയിച്ചു. ഫോൺ: 9769763648 .

പവായ്: ഗുരുസെന്‍ററിൽ വൈകീട്ട് 6 .15 മുതൽ ഗുരുപൂജ, സമൂഹപ്രാർഥന എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി തുഷാര സുതൻ അറിയിച്ചു. ഫോൺ: 8169464637 .

ദഹാനു റോഡ്- ഉമർഗാവ് : വൈകീട്ട് 7 മുതൽ ഫോൺ : 9510258748.

കല്യാൺ ഈസ്റ്റ്, വിത്തൽ വാഡി : വൈകിട്ട് 6 മുതൽ ഗുരുസെന്‍ററിൽ ഗുരുപൂജ, പുഷ്പാഞ്ജലി, സമർപ്പണം, പ്രഭാഷണം, പ്രസാദ വിതരണം 'ഫോൺ: 9004234522

സെൻട്രൽ മുംബയ്: കലീനയിലെ ഗുരു സെന്‍ററിൽ വൈകിട്ട് 4.30 മുതൽ. ഫോൺ: 98695 78415

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്നു ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

ചതയദിന ദിനത്തോടനുബന്ധിച്ചു മന്ദിരസമിതി യൂണിറ്റുകളിൽ പ്രഭാഷണം നടക്കും. വി.എൻ. പവിത്രൻ (ഐരോളി, സാക്കിനാക്ക), പ്രൊഫ. രാജീവ് (ഉമർഗാവ് ), ബിജിലി ഭരതൻ (കലമ്പൊലി), മഞ്ജുഷ ഉണ്ണിക്കൃഷ്ണൻ , നിവേദ്യ സുധീർ ( മീരാ റോഡ്) , ജയശ്രീ രമേഷ് ബാബു (സിബിഡി ബേലാപ്പൂർ ) , കോമളം അർജുൻ (ഗോഡ് ബന്ധർ റോഡ്), മിനി മനു ( ചെമ്പൂർ ) , രാധാകൃഷ്ണ പണിക്കർ (വാഷി), മൃദുല അജയകുമാർ, ശ്രീജ ബാബുരാജ് (ഗുരുദേവഗിരി), മായാ സുനിൽ (താരാപ്പൂർ ) , ശ്രീജ പ്രേംരാജ് (മലാഡ് ഈസ്റ്റ്), ആശാ സോമൻ (അംബർനാഥ് - ബദലാപൂർ), സിന്ധു പ്രമോദ് (കലീന), സി.എൻ. സദാനന്ദൻ (വസായ് ) എന്നിവരാണ് പ്രഭാഷകർ.

അമ്പലപ്പുഴയിൽ‌ യുഡിഎഫ് സ്ഥാനാർഥിയില്ല; ജി. സുധാകരനെ പിന്തുണയ്ക്കും

ചായ ചോദിച്ചിട്ട് നൽകിയില്ല; മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

3‌7 രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് തുടങ്ങി; എതിരില്ലാതെ വിജയിച്ച് 26 പേർ

ഓസ്കർ 2026: ജെസി ബക്ലി മികച്ച നടി, മൈക്കിൾ ബി. ജോർദൻ മികച്ച നടൻ

നിയമസഭാ തെരഞ്ഞെടുപ്പ്: നാട്ടിക എംഎൽഎ സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ല, സ്വതന്ത്രനായി മത്സരിച്ചേക്കും