ഛോട്ടാ രാജൻ  
Mumbai

ശിവസേനാ നേതാവിനെ വെടിവച്ച കേസില്‍ ഛോട്ടാ രാജന് ജാമ്യം

2009 ഒക്ടോബര്‍ 11-ന് പൂനെയിലെ ബണ്ട് ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്

മുംബൈ: 2009-ല്‍ ശിവസേന നേതാവ് അജയ് ഭേസ്ലയെ വെടിവച്ച കേസില്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 2009 ഒക്ടോബര്‍ 11-ന് പൂനെയിലെ ബണ്ട് ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തുപോയ ഭോസ്ലെയുടെ സ്‌കോര്‍പ്പിയോയ്ക്ക് നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തു. എന്നാല്‍ ഭോസലെ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പക്ഷേ ഒരു വെടിയുണ്ട അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ ഷക്കീല്‍ സയ്യിദിന്‍റെ ഇടത് കയ്യില്‍ കയറിയിരുന്നു.

അക്രമികളെ പിന്നീട് തിരിച്ചറിയുകയും രാജന്‍റെ അടുത്ത സഹായിയായ ഫരീദ് തനാഷയുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഈ കേസില്‍ രാജന് നേരിട്ട് ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിയാതെ വരുകയായിരുന്നു. മറ്റു കേസുകളുള്ളതിനാല്‍ ജയില്‍ മോചനം സാധിക്കില്ല.

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു