Mumbai

ചിൽഡ്രൻസ് ക്ലബ് പ്രവർത്തകർ ഉൾവേയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

വൃക്ഷങ്ങൾ പടർന്നു പന്തലിക്കും പോലെ കുട്ടികൾക്കിടയിലെ സൗഹൃദങ്ങളും സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങളും വളർത്തിയെടുക്കുക എന്നതാണ് ചിൽഡ്രൻസ് ക്ലബ്ബിന്‍റെ ലക്ഷ്യമെന്ന്‌ ഭാരവാഹികൾ അറിയിച്ചു

MV Desk

നവിമുംബൈ: ഉൾവേയിലെ സെക്ടർ ഒൻപതിലുള്ള റോക്ക് ഗാർഡനിൽ ചിൽഡ്രൻസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. ഭാവി തലമുറയ്ക്ക് ഉപകാരപ്പെടുന്ന തൈകളാണ് നട്ടിരിക്കുന്നത്. മഴക്കാലത്തിന് ശേഷവും കുട്ടികൾക്ക് ഈ തൈകൾ സംരക്ഷിക്കാനായുള്ള നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകാനാണ് ചിൽഡ്രൻസ് ക്ലബ് ഭാരവാഹികളുടെ തീരുമാനം.

വൃക്ഷങ്ങൾ പടർന്നു പന്തലിക്കും പോലെ കുട്ടികൾക്കിടയിലെ സൗഹൃദങ്ങളും സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങളും വളർത്തിയെടുക്കുക എന്നതാണ് ചിൽഡ്രൻസ് ക്ലബ്ബിന്‍റെ ലക്ഷ്യമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

"ഒരു തൈ നടാം നമുക്കും!! ആ ചില്ലയിലൊരുപാട് കിളികൾ കൂടുകൂട്ടുമായിരിക്കും, ആ ചില്ലയിൽ വിരിയുന്ന പൂക്കളിൽ

നിന്നൊരുപാട് കുരുവികൾ തേൻ കുടിക്കുമായിരിക്കും, ആ മരത്തിലെ കനികൾ തിന്ന് ഒരുപാട് ജീവജാലങ്ങൾ

വിശപ്പടക്കുമായിരിക്കും" ഇങ്ങനൊരു സന്ദേശം കുട്ടികൾക്ക് നൽകികൊണ്ടാണ് കുട്ടികളെ ഇങ്ങനൊരു സൽകർമ്മത്തിന് സന്നദ്ധരാക്കിയതെന്ന് ചിൽഡ്രൻസ് ക്ലബ് വ്യക്തമാക്കി.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു