പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം
മുംബൈ: 2026-നെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം. ഡിസംബർ 31 അര്‍ധരാത്രിക്ക് ശേഷവും മെട്രൊ സര്‍വീസുകളും സബര്‍ബന്‍ റെയില്‍ സര്‍വീസുകളും പുലരുവോളം സര്‍വീസുകള്‍ നടത്തും. ബെസ്റ്റ് ബസുകള്‍ കടല്‍ത്തീരങ്ങളിലേക്കും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. മെട്രൊ സര്‍വീസുകളും പുലര്‍ച്ചെ വരെ നടത്തും. നഗരത്തില്‍ ബാറുകള്‍ ഹോട്ടലുകള്‍ എന്നിവയ്‌ക്കെല്ലാം പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.17000 പൊലീസുകാരെയാണ് സുരക്ഷയക്കായി നിയോഗിച്ചിരിക്കുന്നത്.
കടല്‍ത്തീരപ്രദേശങ്ങളില്‍ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ റെയില്‍വേ പൊലീസില്‍ നിന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ നിന്നും കൂടുതല്‍പ്പേരെ ചര്‍ച്ച്ഗേറ്റ്, മറൈന്‍ ലൈന്‍സ്, ചാര്‍ണി റോഡ്, സിഎസ്എംടി, ദാദര്‍, ബാന്ദ്ര എന്നിവിടങ്ങളില്‍ വിന്യസിക്കും.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ആഘോഷ കേന്ദ്രങ്ങളിലേക്കും പോകുന്നവര്‍ക്കായി ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്) പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തും. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ജുഹു ചൗപാട്ടി, ഗൊരായ് ബേ, ഗൊറായ് ക്രീക്ക്, മാര്‍വെ ചൗപാട്ടി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും.