സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മുംബൈ: ജല്‍നയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍കെട്ടിടത്തിന്‍റെ മൂന്നാംനിലയില്‍നിന്ന് ചാടി മരിച്ചു. മസ്തഗഢ് സ്വദേശി ആരോഹി ദീപക് ബിദ്ലയാണ് (13) മരിച്ചത്. സിടിഎംകെ സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മകള്‍ വീട്ടില്‍നിന്ന് പതിവുപോലെ സ്‌കൂളിലേക്ക് പോയതായിരുന്നുവെന്ന് ആരോഹിയുടെ പിതാവ് ദീപക് ബിദ്ല പറഞ്ഞു.
ക്ലാസിലെ ചില ആണ്‍കുട്ടികള്‍ കളിയാക്കുന്നതായി മകള്‍ പരാതിപ്പെട്ടിരുന്നു. അധ്യാപകരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ പഠനത്തില്‍ പിന്നിലായിരുന്ന കുട്ടിയെ അധ്യാപകര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും ആരോപണമുണ്ട്.