അജിത് പവാർ
അജിത് പവാർ 
Mumbai

മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അജിത് പവാറിന് ക്ലീന്‍ ചിറ്റ്

മുംബൈ: മഹാരാഷ്ട്ര സഹകരണബേങ്ക് തട്ടിപ്പ് കേസിൽ അജിത് പവാറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ സംഘം. കേസില്‍ തുടന്വേഷണം അവസാനിപ്പിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ അജിത് പവാറിനെതിരായ ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തല്‍.

25000 കോടി രൂപയുടെ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ ബേങ്കുകള്‍ക്ക് നഷ്ടം നേരിട്ടിട്ടില്ലെന്നും വായ്പയായി നല്‍കിയതില്‍ 1343 കോടി തിരിച്ചു പിടിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍, രോഹിത് പവാര്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരിയില്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ച് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31 ഓടെ കേരളത്തില്‍; അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്

ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രിയാത്ര നിരോധിച്ചു

ചേർത്തല നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ

ബൈഭവ് കുമാറിന്‍റെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് ഇന്ന് എഎപി മാർച്ച്

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്