Mumbai

വളർത്തുനായയെ ക്രൂരമായി മർദിച്ച ക്ലിനിക്ക് ജീവനക്കാർ അറസ്റ്റിൽ

മൃഗസംരക്ഷണ ഓഫീസർ ഇന്ദ്രനിൽ മണിക് റോയ് താനെ മുനിസിപ്പൽ കോർപ്പറേഷന് വീഡിയോ ക്ലിപ്പ് അയച്ചു കൊടുക്കുകയായിരുന്നു

ajeena pa

താനെ: താനെയിൽ വളർത്തുനായയെ ക്രൂരമായി മർദിച്ച വെറ്ററിനറി ക്ലിനിക്കിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിൽ. ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, ആക്രമിക്കാൻ പ്രതിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താനായിട്ടില്ല.

താനെയിലെ ഗോഡ്‌ബന്ദർ റോഡിലെ വാതിക് പെറ്റ് ക്ലിനിക്കിലാണ് സംഭവം.ചിതൽസർ പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, മാട്ടുംഗയിൽ താമസിക്കുന്ന മയൂർ മൈക്കൽ ജാദവ് (19), മുർബാദിലെ പ്രശാന്ത് ഗെയ്‌ക്‌വാദ് (20) എന്നിവരാണ് നായയെ ക്രൂരമായി ഉപദ്രവിച്ചത്.

മൃഗസംരക്ഷണ ഓഫീസർ ഇന്ദ്രനിൽ മണിക് റോയ് താനെ മുനിസിപ്പൽ കോർപ്പറേഷന് വീഡിയോ ക്ലിപ്പ് അയച്ചു കൊടുക്കുകയായിരുന്നു. തുടർന്ന്, മുൻസിപ്പൽ ഉദ്യോഗസ്ഥർ ക്ലിനിക്കിലേക്ക് പോവുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി രണ്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം വല്ലാർപാടത്ത്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം