ഗ്യാസ് വിലവർധന ജനദ്രോഹപരം: എസ്. എസ്. മനോജ്

 
Mumbai

ഗ്യാസ് വിലവർധന ജനദ്രോഹപരം: എസ്. എസ്. മനോജ്

ഹോട്ടൽ, ബേക്കറി, മറ്റു ഭക്ഷ്യ ഉത്പാദക വ്യവസായത്തേയുമാണ് ഏറ്റവും അധികം ബാധിക്കുവാൻ പോകുന്നത്.

Manju Soman

മുംബൈ: വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾക്ക് 30 ശതമാനത്തിലധികം വർധനവ് വരുത്തിയ കേന്ദ്രസർക്കാർ നടപടി ജനദ്രോഹപരമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡ ന്‍റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. കേരളത്തിൽ 3200 യോളം ആകും വില.

പശ്ചിമേഷ്യൻ യുദ്ധത്തി ന്‍റെ മറവിൽ ഇന്ധനങ്ങളുടെ വില വർധിപ്പിക്കുവാൻ നേരത്തെ തന്നെ ഇന്ധന കമ്പനികളുമായി രഹസ്യ ധാരണ ആക്കിയ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്‍റെ മൂന്നാം നാൾ വില വർധിപ്പിക്കുന്നത് ഭാരതത്തിലെ ഭക്ഷ്യ-ഭക്ഷ്യേതര ഉത്പാദക മേഖലകളെ മുഴുവൻ സാരമായി ബാധിക്കും എന്നും ഇത് ഭാരതീയ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ, ബേക്കറി, മറ്റു ഭക്ഷ്യ ഉത്പാദക വ്യവസായത്തേയുമാണ് ഏറ്റവും അധികം ബാധിക്കുവാൻ പോകുന്നത്. ഭക്ഷ്യ ഉല്പാദന മേഖലയിൽ നിരവധി തൊഴിൽ സംരംഭങ്ങൾ കേരളത്തിൽ ഉണ്ട്. അതിലേറെയും വനിതകളും വനിതകളുടെ കൂട്ടായ്മകളും നടത്തുന്ന സംരംഭങ്ങൾ ആണെന്നും അവർക്ക് ഇത് താങ്ങാൻ കഴിയാത്തത് ആണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ജനദ്രോഹ നടപടിയിൽ നിന്നും സർക്കാർ പിന്മാറും എന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

അങ്കമാലിയില്‍ ആന യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരുക്ക്

ഡിജോ കാപ്പൻ അന്തരിച്ചു

എല്‍പിജി സിലിണ്ടർ ബുക്കിങ് രീതിയിൽ മാറ്റം

സ്വർണ വിലയിൽ ചെറിയ ഇടിവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു