സുമ രാമചന്ദ്രന്‍

 
Mumbai

സുമാ രാമചന്ദ്രന്‍റെ വേര്‍പാടില്‍ അനുശോചന യോഗം ജൂൺ 8ന്

കേരളാ ഹൗസില്‍ വൈകിട്ട് 5.30ന്

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ തുടക്ക കാലം മുതല്‍ സജീവമായി പ്രവര്‍ത്തിച്ച സുമ രാമചന്ദ്രന്‍റെ വേര്‍പാടില്‍ അനുശോചന യോഗം ജൂണ്‍ 8, ഞായറാഴ്ച വൈകിട്ട് 5.30ന് വാശി കേരള ഹൗസില്‍ സംഘടിപ്പിക്കും. പരിപാടിയുടെ വിശദീകരണം മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലാ സെക്രട്ടറി അനില്‍ പ്രകാശ് അറിയിച്ചു.

മുംബൈയിലെ മലയാളി സാംസ്‌കാരിക രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലും അതുല്യമായ സമര്‍പ്പണത്തോടെയും പ്രവര്‍ത്തനമികവോടെയും സജീവമായി പ്രവര്‍ത്തിച്ച സുമ രാമചന്ദ്രന്‍റെ നിര്യാണം ഭാഷാ പ്രചാരണ സംഘത്തിനും സാംസ്‌കാരിക സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണ്. നിരവധി ഭാഷാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്നിരുന്ന സുമയുടെ സ്മരണയ്ക്കായാണ് അനുശോചന യോഗം.

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം