ഫറൂഖ് പടിക്കല്‍
മുംബൈ: ബോംബെ കേരള മുസ്ലിം ജമാഅത്ത് സജീവ പ്രവര്‍ത്തകനും, പാട്രന്‍ കമ്മിറ്റി മെംബറുമായിരുന്ന ഫറൂഖ് പടിക്കലിന്‍റെ നിര്യാണത്തില്‍ ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റെ ടി.കെ.സി. മുഹമ്മദാലി ഹാജിയും, ജനറല്‍ സെക്രട്ടറി ഇ.ഒ. അബ്ദുല്‍ റഹ്‌മാനും അനുശോചിച്ചു.
വളരെക്കാലമായി ജമാഅത്ത് പ്രവര്‍ത്തകനായിരുന്ന ഫാറൂഖ് പടിക്കല്‍ അസുഖത്തെ തുടര്‍ന്ന് നാട്ടിലായിരുന്നു. കണ്ണൂര്‍ ചാലാട് സ്വദേശിയാണ്.