ബിജെപിയുടെ യാത്രയില്‍ നിന്ന്

 
Mumbai

ബിജെപിക്ക് പിന്നാലെ തിരംഗയാത്രയുമായി കോണ്‍ഗ്രസും

തീവ്രവാദികളെ കണ്ടെത്താന്‍ വിവരം നല്‍കുന്നവര്‍ക്ക് ശിവസേന വക 10 ലക്ഷംണ രൂപ

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയം ആഘോഷിക്കുന്നതിനും ഭീകരാക്രമണത്തിലെ ഇരകള്‍ ഉള്‍പ്പെടെയുള്ള എല്ലാ രക്തസാക്ഷികള്‍ക്കും പ്രണാമം അര്‍പ്പിക്കുന്നതിനും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികമായ മേയ് 21-ന് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരംഗയാത്ര സംഘടിപ്പിക്കും.

ബിജെപി സംസ്ഥാനത്ത് തിരംഗയാത്രകള്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസും തിരംഗയാത്ര സംഘടിപ്പിക്കുന്നത്. സൈനിക ഏറ്റുമുട്ടലിനിടെ പാക്കിസ്ഥാനുമായി ഒരു കരാറിലെത്തിയതിന് മോദി സര്‍ക്കാര്‍ രാജ്യത്തോട് വിശദീകരിക്കണമെന്നും എംപിസിസി അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍ ആവശ്യപ്പെട്ടു.

അതിനിടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ കണ്ടെത്താന്‍ വിവരം നല്‍കുന്നവര്‍ക്ക് ശിവസേന ഷിന്‍ഡെ വിഭാഗം 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവും നടത്തി.

രാഹുലിന്‍റെ പിൻഗാമിയെ കണ്ടെത്താൻ കടുത്ത മത്സരം

കേരള പൊലീസിലെ മാങ്കൂട്ടം മോഡൽ; എസ്‌പിക്കെതിരേ വനിതാ എസ്ഐമാരുടെ പരാതി

രാഹുലിന്‍റെ രാജിക്ക് സമ്മർദം; സതീശിനു പിന്നാലെ ചെന്നിത്തലയും

വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക ഓഫറുമായി സപ്ലൈകോ

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി