ചൂട് സഹിക്കാനാകെ വെര്‍സോവ ബീച്ചില്‍ കിടന്നുറങ്ങി പ്രദേശവാസികള്‍

 
Mumbai

ചൂട് സഹിക്കാനാകെ വെര്‍സോവ ബീച്ചില്‍ കിടന്നുറങ്ങി പ്രദേശവാസികള്‍

മഴ കാത്ത് മുംബൈ

Mumbai Correspondent

മുംബൈ: കാലവര്‍ഷം വൈകിയതോടെ മുംബൈയിലെ വേനല്‍ച്ചൂടില്‍ നിന്നും രാത്രികാലങ്ങളിലെ അസഹനീയമായ ഉഷ്ണത്തില്‍ നിന്നും രക്ഷതേടി വെര്‍സോവ ബീച്ചിലെ മണല്‍ത്തിട്ടയില്‍ ജനങ്ങള്‍ കൂട്ടത്തോടെ കിടന്നുറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

വീടുകള്‍ക്കുള്ളിലെ അസഹനീയമായ ചൂട് മൂലം പലരും രാത്രി വീടുപേക്ഷിച്ച് കടല്‍ത്തീരത്തേക്ക് എത്തുകയാണ്. പുലര്‍ച്ചെ ബീച്ചിലെ മണലില്‍ നിരവധി ആളുകളാണ് കിടന്നുറങ്ങുന്നത്.

കടുത്ത ചൂടിനെ അതിജീവിക്കാനുള്ള ജനങ്ങളുടെ ശ്രമത്തെ ചിലര്‍ പ്രശംസിക്കുമ്പോള്‍, സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കടല്‍ത്തീരങ്ങളില്‍ ഉറങ്ങുന്നത് വേലിയേറ്റ സമയങ്ങളില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. മണ്‍സൂണ്‍ ജൂണ്‍ 25ഓടെ മുംബൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ; വന്ദേമാതരം പാടിയതിനെ ആരും തടഞ്ഞിട്ടില്ലെന്ന് ജയറാം രമേശ്

വന്ദേമാതരം ആലപിച്ച് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയും ഹിമാചലും തെലങ്കാനയും

ഇനി ചുരിദാറും ഷാളും ചെരിപ്പും ധരിക്കാം; ഗര്‍ഭിണികളായ പൊലീസുകാർക്കുള്ള യൂണിഫോം പരിഷ്‌കരിച്ചു

ഗാലെ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്; 100 റൺസ് പിന്നിട്ടു, യശസ്വി ജയ്സ്വാൾ പുറത്ത്

ദൈവം അച്ഛനെയും അമ്മയെയും പറഞ്ഞുവിടാൻ പറഞ്ഞു, ഞാനത് ചെയ്തു; കൊലക്കേസിൽ മകന്‍റെ വിചിത്ര മൊഴി