ദഹിസര്‍ മലയാളി സമാജം മലയാളം ഭാഷാ പഠന ക്ലാസ് ആരംഭിച്ചു

 
Mumbai

ദഹിസര്‍ മലയാളി സമാജം മലയാളം ഭാഷാ പഠന ക്ലാസ് ആരംഭിച്ചു

ഉണ്ണി മേനോന്‍ ഉദ്ഘാടനം ചെയ്തു

Mumbai Correspondent

മുംബൈ: ദഹിസര്‍ മലയാളി സമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മലയാള ഭാഷാ പഠന ക്ലാസുകള്‍ ആരംഭിച്ചു. മുതിര്‍ന്ന സമാജം കമ്മിറ്റി അംഗം ഉണ്ണിമേനോന്‍, വിദ്യാര്‍ഥികള്‍ക്ക് ഒപ്പം നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടന ചടങ്ങ് നിര്‍വഹിച്ചത്.

ഒരു ബാച്ചില്‍ പത്ത് കുട്ടികള്‍ക്ക് സൗകര്യപ്രദമായി ഇരുന്ന് പഠിക്കാവുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ മുഴുവന്‍ സീറ്റുകളും നിറഞ്ഞ ക്ലാസ് ഒരുക്കാന്‍ കഴിഞ്ഞതില്‍ സമാജം ഭാരവാഹികള്‍ വനിതാ വിഭാഗത്തെ അഭിനന്ദിച്ചു.

മാതൃഭാഷയോടുള്ള സ്‌നേഹവും സംസ്‌കാരബോധവും പുതുതലമുറയില്‍ വളര്‍ത്തുന്നതിന് വേണ്ടിയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം