ഐശ്വര്യ വാര്യരും സംഘവും അവതരിപ്പിക്കുന്ന നൃത്തം 22ന്
നവിമുംബൈ: ന്യൂ ബോംബെ അയ്യപ്പ മിഷന്‍ വാഷി ക്ഷേത്രത്തിനായുള്ള ധന ശേഖരണത്തിന്‍റെ ഭാഗമായി പ്രശസ്ത നര്‍ത്തകി കലാശ്രീ ഐശ്വര്യ വാര്യരും സംഘവും രണ്ട് നൃത്ത ശില്‍പ്പങ്ങള്‍ അവതരിപ്പിക്കുന്നു. ജൂണ്‍ 22 രാവിലെ 10.45 മുതല്‍ വാഷിയിലെ വിഷ്ണുദാസ് ഭാവേ നാട്യഗൃഹാ ഹാളിലാണ് പരിപാടി.
നൃത്താധ്യാപികയും മോഹിനിയാട്ടത്തില്‍ വിദഗ്ധയും ഗവേഷകയും അഭിനേത്രിയും സംവിധായകയുമാണ് ഐശ്വര്യ വാര്യര്‍. മോഹിനിയാട്ടത്തില്‍ ഡോക്റ്ററേറ്റ് നേടിയ ഐശ്വര്യ കേരള സംഗീത നാടക അക്കാഡമിയുടെ പ്രവാസി കലാശ്രീ, ഗുജറാത്ത് സംഗീത നാടക അക്കാദമിയുടെ ഗുജറാത്ത് ഗൗരവ് എന്നീ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം. ഫോണ്‍: 9227132510, 9819794272.