ഷീസാന്‍ സിദ്ധിഖി

 
Mumbai

ഷീസാന്‍ സിദ്ധിഖിക്ക് വധഭീഷണി: അന്വേഷണം ക്രൈംബ്രാഞ്ചിന്

ഷീസാന്‍റെ വീടിന് പൊലീസ് സുരക്ഷ കൂട്ടി.

Mumbai Correspondent

മുംബൈ: ഷീസാന്‍ സിദ്ധിഖിക്ക് നേരെ വധഭീഷണി ലഭിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ''പിതാവ് കൊല്ലപ്പെട്ടത് പോലെ മകനും കൊല്ലപ്പെടും.10 കോടി രൂപ നല്‍കണം. ഇല്ലയെങ്കില്‍ ഓരോ ആറു മണിക്കൂറിലും ഇനിയും സന്ദേശങ്ങള്‍ എത്തും'' എന്നായിരുന്നു ഭീഷണി.

ഇതിനു പിന്നാലെ ബാന്ദ്ര പൊലീസാണ് കേസെടുത്തത്. എന്നാല്‍, ഭീഷണി സന്ദേശം എത്തി നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിച്ചില്ല. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈ മാറുകയായിരുന്നു. ഷീസാന്‍റെ വീടിന് പൊലീസ് സുരക്ഷ കൂട്ടി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നാണ് മുന്‍മന്ത്രി ബാബാ സിദ്ധിഖി കൊല്ലപ്പെടുന്നത്. ഷീസാന്റെ മുംബൈ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ അദ്ദേഹത്തിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത രണ്ട് പേരെ സംഭവസ്ഥലത്ത് വച്ചും മറ്റൊരാളെ ഉത്തര്‍പ്രദേശില്‍ നിന്നും പൊലീസ് പിടി കൂടിയിരുന്നു.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

സ്വർണം ലക്ഷത്തിന് തൊട്ടടുത്ത്; പവന് 97,360 രൂപ, ഗ്രാമിന് 12,170 രൂപ

പാലിയേക്കരയിൽ ടോൾ പിരിക്കാം; വിലക്ക് നീക്കി ഹൈക്കോടതി

ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി; പഞ്ചാബിൽ ഐപിഎസ് ഓഫിസർ അറസ്റ്റിൽ

സഞ്ജുവും അസറുദ്ദീനും മടങ്ങി; മഹാരാഷ്ട്രക്കെതിരേ കേരളത്തിന് ബാറ്റിങ് തകർച്ച