ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യ സായാഹ്നം

 
Freepik.com
Mumbai

ഡോംബിവ്ലി കേരളീയ സമാജം സാഹിത്യസായാഹ്നം ഓഗസ്റ്റ് 9ന്

മുരളി വട്ടേനാട്ട് രചിച്ച രണ്ട് കഥകളെ ആസ്പദമാക്കിയുള്ള ചര്‍ച്ച

Mumbai Correspondent

ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്ലിയുടെ ഓഗസ്റ്റ് മാസത്തിലെ സാഹിത്യസായാഹ്നം ഓഗസ്റ്റ് 9-ന് (ഞായറാഴ്ച) വൈകിട്ട് 4.30ന് പാണ്ഡുരംഗവാടിയിലെ മോഡല്‍ ഇംഗ്ലീഷ് സ്‌കൂളിന്‍റെ ഏഴാം നിലയിലെ ഹാളില്‍ നടത്തും.

സാഹിത്യകാരനായ മുരളി വട്ടേനാട്ട് രചിച്ച രണ്ട് കഥകളെ ആസ്പദമാക്കിയുള്ള അവലോകനവും തുറന്ന ചര്‍ച്ചയും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. കേരളീയ സമാജം ആര്‍ട്‌സ് & കള്‍ച്ചര്‍ സെക്രട്ടറി കെ. കെ. സുരേഷ് ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കവിയും കഥാകൃത്തുമായ ലിനോദ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ ഭാഗമായി കേരളീയ സമാജത്തിലെ മുന്‍ അംഗവും പ്രശസ്ത കഥാകൃത്തുമായിരുന്ന പരേതനായ എം. ചന്ദ്രശേഖരന്‍റെ രണ്ടാമത്തെ കഥാസമാഹാരമായ ''കഥ''യുടെ പ്രകാശനവും നടക്കും. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ചടങ്ങ് അദ്ദേഹത്തിന്‍റെ സാഹിത്യ സംഭാവനകളെ അനുസ്മരിക്കുന്നതായിരിക്കും.

പരിപാടിയില്‍ സമാജം അംഗങ്ങളും സാഹിത്യപ്രേമികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ആര്‍ട്‌സ് & കള്‍ച്ചര്‍ സെക്രട്ടറി കെ. കെ. സുരേഷ്ബാബു, സാഹിത്യസായാഹ്നം കണ്‍വീനര്‍ ജോയ് ഗുരുവായൂര്‍ എന്നിവര്‍ പറഞ്ഞു.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ബൈക്കുകൾ കൂട്ടിയിച്ചു, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

കറണ്ടുമില്ല മണ്ണെണ്ണയുമില്ല, കേരളത്തിനുള്ള 16 ലക്ഷം ലിറ്റർ വെട്ടിക്കുറച്ച് കേന്ദ്രം, വിലയിലും വർധനവ്

ഇനി സ്റ്റോക്കുള്ളത് 5,000 ടിൻ മാത്രം; ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു