കൊളാബ മലയാളി അസോസിയേഷന്‍ കുടകള്‍ വിതരണം ചെയ്തു
മുംബൈ: കാന്‍സര്‍ രോഗികള്‍ക്ക് കൊളാബ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ കുടകള്‍ വിതരണം ചെയ്തു.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ നീതാ മോറെയുടെ സാന്നിധ്യത്തില്‍, അസോസിയേഷന്‍ പ്രതിനിധികളായ അബ്രഹാം ജോണ്‍, ടി.വി.കെ. അബ്ദുള്ള, ഹാരിസ് സി എന്നിവര്‍ പങ്കെടുത്തു.
എല്ലാ വര്‍ഷവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ടെന്നും സമൂഹത്തിനു വേണ്ടി കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനം ചെയ്യുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും ജനറല്‍ സെക്രട്ടറി എബി എബ്രഹാം പറഞ്ഞു.